പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

സിന്ധു ഗോപന്‍

പ്രസിഡൻ്റ്

ഷീബാമോള്‍ ആര്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മേരികുട്ടി ജോണ്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സവാദ് എ എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുജതമോഹന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീജാ മോള്‍ എന്‍ ആര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കില്‍ ഇളംപള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഇളംപള്ളൂര്‍, കൊറ്റങ്കര എന്നീ വില്ലേജുകളിലായാണ് സ്ഥിതി ചെയ്യുന്നത്. 1809 ജനുവരി 14-ം തിയതി വൈദേശികാധിപത്യത്തിനെതിരെ തലക്കുളത്ത് വേലുതമ്പിദളവയുടെ സുപ്രസിദ്ധമായ കുണ്ടറവിളംബരം നടന്ന സ്ഥലം ഇളംപള്ളൂര്‍ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഇളംപള്ളൂര്‍ ദേവീക്ഷേത്ര പരിസരത്ത് കെട്ടിയുണ്ടാക്കിയ സ്വന്തം പടപ്പാളയത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം ഈ വിളംബരം നടത്തിയത്. കുണ്ടറവിളംബരത്തിന്റെ സ്മാരകമായി ദേവീക്ഷേത്രപരിസരത്ത് ഒരു കല്‍മണ്ഡപം ഇന്നും സ്ഥിതിചെയ്യുന്നുണ്ട്. ജനദ്രോഹികളായ വിദേശഭരണാധികാരികള്‍ രാജ്യത്തുനിന്നും പോയേ മതിയാകൂ എന്ന് വേലുത്തമ്പിദളവ കുണ്ടറ വിളംബരത്തിലൂടെ പ്രഖ്യാപിക്കുകയുണ്ടായി. കൊല്ലം ജില്ലയില്‍ നിലവിലുണ്ടായിരുന്ന കൊറ്റംങ്കര ഗ്രാമപഞ്ചായത്ത് വിഭജിച്ചാണ് ഇളംപള്ളൂര്‍ ഗ്രാമപഞ്ചായത്ത് 2000 ഒക്ടോബറില്‍ നിലവില്‍ വന്നത്. ആദ്യ പ്രസിഡന്റ് ഓമനാ വര്‍ഗ്ഗീസാണ്. പഞ്ചായത്തിനു നടുവിലൂടെ കേരളപുരം കിഴക്കേ ജംഗ്ഷന്‍ മുതല്‍ ആറുമുറിക്കട ജംഗ്ഷന്‍ വരെ ദേശീയപത 208 (പഴയ കൊല്ലം-ചെങ്കോട്ട റോഡ്)...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

May 23, 2026

കുണ്ടറ വിളംബരം

ചരിത്രംസാമൂഹിക-സാംസ്കാരിക പശ്ചാത്തലംഈ പ്രദേശം പണ്ട് ബുദ്ധമതസ്വാധീനമുള്ള കേന്ദ്രമായിരുന്നു. ബുദ്ധകേന്ദ്രങ്ങളെല്ലാം പള്ളി എന്ന നാമത്തിലാണ് അറിഞ്ഞിരുന്നത്. പിന്നീട് ഇവിടെ പരമാരപരശുരാമന്റെ നേതൃത്വത്തില്‍ ഒരു സംഘം ബ്രാഹ്മണര്‍ താമസമാക്കി. ബ്രാഹ്മണര്‍ താമസിച്ചിരുന്ന പ്രദേശത്തിന് ഊര് എന്ന പേരിലാണ്...

കൂടുതൽ വായിക്കുക
പുതിയ വാർത്ത